പാരമ്പര്യവും ഭാരതീയരും ഒഴിച്ചു
കൂടാനാവാത്ത രണ്ട് ഘടകങ്ങള് ആണ് എന്നാല് മാറിവരുന്ന ജീവിതശൈലിയും അതിവേഗം ഓടുന്ന
കാലചക്രവും ഇതിനെ വിഭജിക്കുന്നു. സംസ്കാരത്തിന്റ്റെ കാര്യത്തില് ഭാരതീയര്
മുന്നിലായിരുന്ന ഒരു കാലത്ത് ഈ ലോകജനത മുഴുവനും നമ്മുടെ മുന്നില്
മുട്ടുമടക്കിയിരുന്നു. അടുത്തിടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാര് സൂര്യനില്
നിന്നുണ്ടാകുന്ന ഒരു ശബ്ദമാത്രയെ പറ്റി പറയുകയുണ്ടായി. ശാസ്സ്ത്രജ്ഞന്മാര് അവയുടെ
ശബ്ദതലങ്ങളെ ശ്രവണശബ്ദമാത്രയായി മാറ്റുകയുണ്ടായി. ഭാരതീയര്ക്ക് അഭിമാനിക്കാവുന്ന
തരത്തിലുള്ള ഒരു കണ്ടുപിടിത്തത്തിലേക്കാണ് അവര് എത്തിച്ചേര്ന്നത്. ഏതാണ്ട്
നൂറ്റാണ്ടുകള്ക്കു മുന്പേ തന്നേ നമ്മള് നിത്യവും ജപിക്കാറുണ്ടായിരുന്ന ഒരു
ശബ്ദമാത്രയായ ഓം ആണ് സൂര്യഭഗവാന് പുറപ്പെടുവിപ്പിക്കുന്ന ആ ശബ്ദമാത്ര.
ഇങ്ങനെ നമ്മല് ഓരോ ചെറിയ ചെറിയ കാര്യങ്ങല് നോക്കിയാലും മതി ഭാരതീയസംസ്കാരം
എത്രത്തോളം ഉയരത്തിലാണ് എന്നു മനസ്സിലാക്കാന്. സംസ്കാരത്തിലെ തന്നെ ഒരു ചെറിയ
എന്നാല് വളരെ വലിയൊരു സ്ഥാനം വഹിക്കുന്ന ഭാരതീയ ചികിത്സാ ശാസ്ത്രത്തെ പറ്റി
ചിന്തിക്കാം.
“ആയുസ്സിനെ പരിപാലിക്കുന്ന വേദം ആയുര് വേദം”. ഒരു രോഗത്തെ ചികിത്സിക്കുക എന്നതിന് പുറമെ എങ്ങനെ ജീവിക്കണം എന്ന് ഈ
ശാസ്ത്രം പ്രതിപാദിക്കുന്നു. ഉപ്പു തൊട്ടു കറ്പ്പൂരം വരെയുള്ള വസ്തുക്കളുടെ ഗുണം,
മേന്മ എന്നു വേണ്ട എല്ലാം തന്നേയും ഈ വേദം പറയപ്പെടുന്നു. പിന്നിലേക്ക് തിരിഞ്ഞു
നോക്കിയാല് ചതുര്വേദങ്ങളില് ഒന്നായ അഥര്വവേദത്തിന്റെ ഉപവേദമാണ് ആയുര് വേദം.
ഒരു ചികിത്സാരീതി എന്നതിനു പുറമേ ഒരു
ജീവിതരീതി എന്ന രീതിയില് നമുക്ക് ഇതിനെ പറ്റി ചിന്തിക്കാം. നമ്മള് രാവിലെ
എഴുന്നേല്ക്കുന്നത് മുതല് എന്തു ചെയ്യണം, അതിന്റെ ക്രമം, ഓരോ കാലത്തിനും
അനുയോജ്യമായ ഭക്ഷണരീതികള്, ജീവിതശൈലികള്, ദേശം മാറിവരും തോറും മാറിവരുന്ന ശൈലികള്.
അതില് നിന്നു വ്യതിചലിച്ചാല് ഉണ്ടാകുന്ന വ്യത്യസ്ത രോഗങ്ങല്, ഈ രോഗകാരണങ്ങളോ
മൂന്നേ മൂന്ന് ദോഷങ്ങളുടെ വ്യത്യസ്ത സംയോജനവും, ആയുര് വേദം എന്ന ഈ മഹാസമുദ്രത്തിന്റെ
ആഴങ്ങളിലേക്ക് നമുക്ക് ഇറങ്ങി ചെല്ലാം. എല്ലാ സഹൃദയര്ക്കും “വയം ആയുര് വേദം”ത്തിലേക്കു സ്വാഗതം.
(R.Ananthalekshmi, Saswatha S Warrier - Vayam)
0 comments:
Post a Comment